Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ ത്രില്ലറുമായി ആര്യ, 'ടെഡി' സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

ആക്ഷന്‍ ത്രില്ലറുമായി ആര്യ, 'ടെഡി' സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ജൂണ്‍ 2021 (09:08 IST)
നടന്‍ ആര്യയ്ക്ക് മുന്നില്‍ നിരവധി സിനിമകളാണ്. ആ കൂട്ടത്തില്‍ ആദ്യം തുടങ്ങാനിരിക്കുന്നത് സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനൊപ്പം ഉള്ളതായിരിക്കും.ആര്യയുടെ 'ടെഡി'. ശക്തി സൗന്ദര്‍ രാജന്‍ ആയിരുന്നു സംവിധാനം ചെയ്തത്. പുതിയ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സിനിമയൊരു അടിപൊളി ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന അടുത്ത വൃത്തങ്ങള്‍ നല്‍കി.ആര്യയെ പുതിയ രൂപത്തില്‍ ആയിരിക്കും ചിത്രത്തില്‍ കാണാനാവുക. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്ധാധുന്‍ മലയാളം റീമേക്ക് പൃഥ്വിരാജ് ചെയ്താല്‍ നന്നായിരിക്കുമെന്ന് വിവേക് ഒബ്റോയ്', ഭ്രമത്തെക്കുറിച്ച് പൃഥ്വിരാജ്