Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി വാങ്ങിയിരുന്നു; വാട്‌സ്ആപ് വിവരങ്ങള്‍ പുറത്ത്

Aryan Khan
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (07:34 IST)
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ആര്യന്റെ വാട്‌സ്ആപ് വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹരിക്കച്ചവടം നടത്തിയിരുന്ന ആളുകളുമായി ആര്യന്‍ സ്ഥിരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. 
 
എന്‍സിബി ഓഫീസില്‍ വച്ച് ആര്യനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ആര്യന്‍ അടക്കമുള്ളവരെ ജെജെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കൊക്കെയ്ന്‍, എല്‍.എസ്.ഡി., ഹാഷിഷി എന്നീ ലഹരി വസ്തുക്കളായിരുന്നു കപ്പലില്‍ നിന്ന് പിടികൂടിയത്. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല", സാമന്തയെ ലക്ഷ്യം വെച്ച് സിദ്ധാർഥിന്റെ ട്വീറ്റ്: വിമർശനം