താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാർത്തയ്ക്ക് സ്ഥിരീകരണമായതിന് പിന്നാലെ തമിഴ് നടൻ സിദ്ധാർഥ് പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു.
സ്കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് ഇതായിരുന്നു. വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല. നിങ്ങളൂടേത് എന്താണ്? എന്നായിരുന്നു സിദ്ധാർഥിന്റെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ സിദ്ധാർഥിന്റെ പരാമർശം സാമന്തയ്ക്കെതിരെയാണെന്ന തരത്തിലാണ് ചർച്ചകൾ ചൂട് പിടിക്കുന്നത്.
നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് സാമന്തയും സിദ്ധാർഥും പ്രണയത്തിലായിരുന്നു. എന്നാൽ സ്വകാര്യജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ സിദ്ധാർഥിനെതിരെ തിരിഞ്ഞത്. സിദ്ധാർഥിൽ നിന്നും ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പ്രതികരിക്കുന്നത്.