Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീഡിയോ കോളിലൂടെ പിതാവ് ഷാരൂഖ് ഖാനോടും മാതാവ് ഗൗരി ഖാനോടും സംസാരിച്ച് ആര്യന്‍ ഖാന്‍

Shah Rukh Khan
, വെള്ളി, 15 ഒക്‌ടോബര്‍ 2021 (17:45 IST)
ലഹരിക്കേസില്‍ അറസ്റ്റിലായി മുംബൈ ആര്‍തൂര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ മാതാപിതാക്കളായ ഷാരൂഖ് ഖാനോടും ഗൗരി ഖാനോടും വീഡിയോ കോളില്‍ സംസാരിച്ചു. ജയിലില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യാന്‍ പൊലീസ് സൗകര്യമൊരുക്കി. ഷാരൂഖും ഗൗരിയും മകന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. നേരത്തെ, ജയിലിലേക്ക് ഷാരൂഖ് ഖാന്‍ 4,500 രൂപ മണിയോര്‍ഡര്‍ അയച്ചിരുന്നു. ജയില്‍ കാന്റീനില്‍ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിച്ചു കഴിക്കാനാണ് ഷാരൂഖ് ഖാന്‍ ആര്യന്‍ ഖാന്റെ പേരില്‍ മണിയോര്‍ഡര്‍ അയച്ചത്.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഒക്ടോബര്‍ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധി ആയതിനാലാണ് വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയില്‍ വാദിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ ശബ്ദം ഇടയ്ക്ക് കയറി വരും; തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ ഷാജു