Webdunia - Bharat's app for daily news and videos

Install App

Mohanlal: നാല് മണിക്കൂർ എടുത്ത് കേട്ട കഥ, ഒടുവിൽ മോഹൻലാലിന്റെ യെസ്!

അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.

നിഹാരിക കെ.എസ്
വ്യാഴം, 17 ജൂലൈ 2025 (11:27 IST)
ഓസ്റ്റിൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. രതീഷ് രവിയുടെ രചനയിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്. മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയതായി ആഷിക് പറയുന്നു. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്.
 
L 365 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറഞ്ഞ സംഭവത്തെ കുറിച്ച് ആഷിക് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 4 മണിക്കുർ നീണ്ട കഥപറച്ചിലിനൊടുവിലാണ് മോഹൻലാൽ ഈ സിനിമയ്ക്ക് യെസ് പറഞ്ഞത്.  
 
4 മണിക്കൂർ എടുത്താണ് ഞങ്ങൾ കഥ ലാൽ സാറിനോട് പറഞ്ഞത്. ആ നാല് മണിക്കൂറുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അവിടെ  പോകുന്ന സമയം അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാകുമോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. ഒരു രണ്ട് മണിക്കൂർ സമയമായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ 4-5 മണിക്കൂർ സമയം ഞങ്ങൾ ലാൽ സാറുമായി ചെലവഴിച്ചു. ആ നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഒരു ഫാൻ ബോയ് മൊമെന്റ് തന്നെയായിരുന്നു.
 
'ഒരു വലിയ സിനിമ തന്നെയാണ് L 365. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് ഇത്. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും L 365. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്. ഈ സിനിമയിൽ എല്ലാമുണ്ട്. ലാൽ സാർ ഏറെ നാളുകൾക്ക് ശേഷം ഒരു പൊലീസ് കഥാപാത്രം ചെയ്യുന്നു. അതിൽ ഹ്യൂമറുണ്ട്, ത്രില്ലറാണോ എന്ന് ചോദിച്ചാൽ അങ്ങനെയും പറയാം', നിർമാതാവ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ

'അള്ളാഹുവിന്റെ നിയമം നടപ്പിലാകണം'; നിമിഷയുടെ വധശിക്ഷയില്‍ ഉറച്ച് യമന്‍ പൗരന്റെ കുടുംബം, പ്രതിസന്ധി തുടരുന്നു

സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments