JSK Movie Social Media Review: ആദ്യ പകുതിക്ക് സമ്മിശ്ര പ്രതികരണങ്ങള്‍, സുരേഷ് ഗോപിക്ക് കൈയടി
JSK Movie Social Media Review: ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്
JSK Movie - Social Media Reactions
Janaki V vs State of Kerala Social Media Response: സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രവിന്‍ നാരായണന്‍ ചിത്രം 'ജെ.എസ്.കെ' (ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള) തിയറ്ററുകളില്‍. കേരളത്തില്‍ മാത്രം 250 ല്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
രാവിലെ പത്തിനാണ് ആദ്യ ഷോ. ഉച്ചയ്ക്കു ഒരുമണിയോടെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങും. പ്രേക്ഷക പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളും വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം:
12.30 PM: എക്‌സ് പ്ലാറ്റ്‌ഫോമില്‍ വന്ന ചില അഭിപ്രായങ്ങള്‍:
' തരക്കേടില്ലാത്ത ആദ്യ പകുതി. സുരേഷ് ഗോപി കത്തിക്കല്‍'
' ഇതുവരെ കൊള്ളാം. സുരേഷ് ഗോപി ആദ്യ പകുതിയില്‍ വില്ലന്‍ ടച്ചില്‍. രണ്ടാം പകുതിക്കായി കാത്തിരിക്കുന്നു.'
' ആദ്യ പകുതി നന്നായിട്ടുണ്ട്. രണ്ടാം പകുതി കൂടുതല്‍ നന്നാകുമെന്ന് പ്രതീക്ഷിക്കുന്നു.'
11.30 AM: 'ശരാശരി അനുഭവം നല്‍കുന്ന ആദ്യപകുതി. തുടക്കവും കഥ പറച്ചിലും വളരെ ക്ലീഷേയായി തോന്നി. എന്നാല്‍ ഇന്റര്‍വെല്‍ അടുത്തതോടെ കുറച്ച് എന്‍ഗേജിങ് ആയി.' എക്‌സില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു.
11.00 AM: ആദ്യ പകുതി കഴിയുമ്പോള്‍ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
10.30 AM: തിയറ്ററുകളില്‍ ആവേശമായി സുരേഷ് ഗോപി ടൈറ്റില്‍ കാര്‍ഡ്
ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയെന്ന് ട്രെയ്ലറില്‍ കാണിച്ചിരുന്നു. അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണ്. ചിത്രത്തില്‍ ജാനകി എന്നു ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജാനകി വി. എന്നാക്കിയത്. ജാനകി എന്നു പറയുന്ന ഭാഗങ്ങളില്‍ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ആക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. നേരത്തെ സിനിമയുടെ പേര് 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നു മാത്രമായിരുന്നു.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.