Select Your Language

Notifications

webdunia
webdunia
webdunia
webdunia

Elizabath Hospitalized: ജീവനൊടുക്കാൻ ശ്രമിച്ച് എലിസബത്ത്; ഗുളിക കഴിച്ചത് അഹമ്മദാബാദ് ആശുപത്രിയിൽവച്ച്, കണ്ടെത്തിയത് അവശനിലയിൽ

ബാലയ്‌ക്കെതിരെ മുൻ ഭാര്യ എലിസബത്ത്

Elizabath Hospitalized

നിഹാരിക കെ.എസ്

, വ്യാഴം, 17 ജൂലൈ 2025 (10:34 IST)
നടൻ ബാലയ്ക്കും കുടുംബത്തിനും എതിരെ ആരോപണവുമായി മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും അദ്ദേഹത്തിന്റെ കുടുംബവും ആണെന്ന് എലിസബത്ത് ആരോപിച്ചു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടായിരുന്നു എലിസബത്തിന്റെ വെളിപ്പെടുത്തൽ.
 
തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് ആരോപിക്കുന്നുണ്ട്. തന്റെ ആരോഗ്യപ്രശ്നം എന്താണെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് അതേ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. 
 
താൻ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചാൽ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് അവരെ പരാതി നൽകിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് എലിസബത്ത് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

JSK Movie Social Media Review: വിവാദ ചിത്രം 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' തിയറ്ററുകളില്‍; സുരേഷ് ഗോപി കസറിയോ?