Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതം, ഈ നടനെ മനസ്സിലായോ ?

അശോകന്‍

കെ ആര്‍ അനൂപ്

, ശനി, 27 നവം‌ബര്‍ 2021 (09:58 IST)
ദശാബ്ദങ്ങള്‍ നീണ്ട അഭിനയ ജീവിതം. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം 'നന്‍പകല്‍ നേരത്ത് മയക്കം' എന്നാ സിനിമയുടെ തിരക്കിലാണ് ഈ നടന്‍. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979-ല്‍ പുറത്തിറങ്ങിയ 'പെരുവഴിയമ്പലം' സിനിമയിലൂടെയാണ് അരങ്ങേറ്റം. ഇത് മറ്റാരുമല്ല മലയാളികളുടെ പ്രിയ താരം അശോകന്‍ ആണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.
 
മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗല്‍ഭ സംവിധായകരുടെയും സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. കഥാപാത്രങ്ങള്‍ വലുതോ ചെറുതോ നോക്കാതെ അശോകന്‍ അഭിനയിക്കും.
 
ഭരതന്റെ പ്രണാമം,അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത 'അനന്തരം',ഹരികുമാറിനൊപ്പം 'ജാലകം' തുടങ്ങി പ്രഗല്‍ഭ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
 
ജി.കൃഷ്ണസ്വാമി സംവിധാനം ചെയ്ത മാന്‍മിഴിയാള്‍ എന്ന സിനിമയില്‍ അശോകന്‍ നായകനായി അഭിനയിച്ചു
 
 ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, വൈശാലി,അമരം,പൊന്നുച്ചാമി തുടങ്ങി അശോകന്‍ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് നീണ്ടുപോകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ യുദ്ധം നമ്മള് ജയിക്കും', മരക്കാറിന്റെ വാക്കുകള്‍, പുതിയ ടീസര്‍