Publish Date: Sat, 27 Nov 2021 (09:54 IST)
Updated Date: Sat, 27 Nov 2021 (09:58 IST)
ഇനി 5 ദിവസങ്ങള്‍ മാത്രം മരക്കാര്‍ റിലീസിന്. ആരാധകരില്‍ ആവേശം നിറച്ച് പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
ഡിസംബര്‍ 2 മുതല്‍ തിയേറ്ററുകളില്‍ മരക്കാര്‍ ഉണ്ടാകും.പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.