'ഭ്രമയുഗം'ഒഴിവാക്കിയതല്ല,മമ്മൂക്ക വേറൊരു സിനിമയ്ക്കുവേണ്ടി താടി വളര്‍ത്തുന്നുണ്ട്,ഈ സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് ആസിഫ് അലി

കെ ആര്‍ അനൂപ്
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (11:15 IST)
മമ്മൂട്ടിയുടെ 'ഭ്രമയുഗം'തിന് ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് തന്നെ വലിയ ഹൈപ്പാണ് ലഭിച്ചത്. ഇതിനിടെ ആസിഫ് അലിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചുവെന്നും എന്നാല്‍ നടന്‍ സിനിമ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് നടന്‍.
 
'ഭ്രമയുഗം'താന്‍ ഒഴിവാക്കിയത് അല്ലെന്നും മറ്റ് കമ്മിറ്റ്‌മെന്റുകള്‍ ഉള്ളതിനാല്‍ ചെയ്യാന്‍ സാധിക്കാതെ പോയതാണെന്നും ആസിഫ് അലി പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും ആസിഫിന് സിനിമയുടെ ഭാഗമാകാന്‍ പറ്റാതെ പോയി. 
 
ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകന്‍ ചെയ്യുന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. ചിത്രീകരണം നേരത്തെ ആരംഭിക്കാനുള്ള കാരണത്തെക്കുറിച്ച് ആസിഫ് പറയുന്നുണ്ട്. മമ്മൂക്ക വേറൊരു സിനിമയ്ക്കുവേണ്ടി താടി വളര്‍ത്തുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ഈ സിനിമ ചെയ്യാമെന്ന് പെട്ടെന്ന് തീരുമാനിച്ചതാണ്.വേറൊരു കമ്മിറ്റ്‌മെന്റ് ഉള്ളതുകൊണ്ട് എനിക്ക് ഈ സിനിമ ചെയ്യാന്‍ പറ്റിയില്ല. എനിക്ക് ഒരുപാട് വിഷമമുണ്ടെന്നും ആസിഫ് പറഞ്ഞു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments