Publish Date: Fri, 04 Feb 2022 (12:54 IST)
Updated Date: Fri, 04 Feb 2022 (12:58 IST)
ആസിഫ് അലിയുടെ 36-ാം ജന്മദിനമാണ് ഇന്ന്. രാവിലെ മുതലേ കൂട്ടുകാരും സിനിമ സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകളുമായി എത്തി. തന്റെ കുടുംബത്തെപോലെയാണ് അസിയെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.നിന്നിലെ മികച്ച നടനുള്ള കൂടുതല്‍ സിനിമകള്‍ വരട്ടെയെന്ന് അനൂപ് മേനോനും നടനെ ആശംസിച്ചു.
'സന്തോഷകരമായ ജന്മദിനാശംസകള്‍ അസി ബോയ്. എല്ലായ്‌പ്പോഴും ഒരു കുടുംബത്തെപ്പോലെയാണ്, സുഹൃത്തും മികച്ച സഹനടനുമാണ് നീ ഇവിടെ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നല്ല ആരോഗ്യവും ഭാഗ്യവും മികച്ച സിനിമകളും നേരുന്നു!'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
'ജന്മദിനാശംസകള്‍ പ്രിയപ്പെട്ട അസി... നിന്നിലെ മികച്ച നടനുള്ള കൂടുതല്‍ സിനിമകള്‍ വരട്ടെ'- അനൂപ് മേനോന്‍ കുറിച്ചു.