Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിങ്ങിനിടെ പരുക്ക്; ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Asif Ali injury Hospitalized
, തിങ്കള്‍, 30 മെയ് 2022 (20:49 IST)
നടന്‍ ആസിഫ് അലി ആശുപത്രിയില്‍. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്. ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത വിധം ആസിഫ് അലിക്ക് കാലില്‍ വേദനയുണ്ട്. അതുകൊണ്ടാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. 
 
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓം നമോ നാരായണായ'; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത