Abhyanthara Kuttavali OTT: ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?
ഒക്ടോബർ 17 മുതലായിരിക്കും സ്‍ട്രീമിങ്.
ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, നാല് മാസത്തിനിപ്പുറം ആഭ്യന്തര കുറ്റവാളി ഒടിടിയിലേക്കും എത്തുകയാണ്. ചിത്രം സീ ഫൈവിലൂടെയാണ് ഒടിടി സ്‍ട്രീമിങ് ആരംഭിക്കുക. ഒക്ടോബർ 17 മുതലായിരിക്കും സ്‍ട്രീമിങ്.
ആഭ്യന്തര കുറ്റവാളി കേരളത്തിലും വിദേശ രാജ്യങ്ങളിലും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറാൻ കാരണം ചിത്രത്തിലെ വ്യത്യസ്തമായ പ്രമേയമാണ്. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രത്തിൽ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ആഭ്യന്തര കുറ്റവാളിയിൽ കാഴ്ച വച്ചിരിക്കുന്നത്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു.