മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ സിനിമയാണ് ലോക. സൂപ്പര്‍ ഹീറോകളുടെ പുതിയ യൂണിവേഴ്‌സിന് തുടക്കം കുറിച്ച സിനിമ 200 കോടി കളക്ഷനും മറികടന്ന് മുന്നേറുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ മിറാഷിന്റെ പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തിനിടെ ലോകയിലേക്ക് വിളിച്ചാല്‍ എന്തായാലും പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ആസിഫ് അലി.
ലോകയുടെ സംവിധായകനായ അരുണ്‍ ഡൊമിനിക്കുമായി ഏറെ നാളത്തെ അടുപ്പമുണ്ട്. ലോകയുടെ അപ്‌ഡേറ്റുകളും ഷൂട്ടിങ് കാര്യങ്ങളുമെല്ലാം സംസാരിച്ചിട്ടുണ്ട്.ഞാന്‍ ഒരു സൂപ്പര്‍ ഹീറോ മൂവി ഫാനാണ്. എന്റെ ഒരുപാട് വര്‍ഷത്തെ ഒരു ആഗ്രഹമായിരുന്നു ഒരു സൂപ്പര്‍ ഹീറോ സിനിമ ചെയ്യണമെന്നുള്ളത്. ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ളൊരു സിനിമയൊ സ്‌ക്രിപ്‌റ്റോ എന്റെ അടുത്തേക്ക് ഇതുവരെയും വന്നിട്ടില്ല. വന്ന് കഴിഞ്ഞാല്‍ ഉറപ്പായും ചെയ്യും. ആസിഫ് അലി പറയുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് ഈ മാസം 19നാണ് റിലീസ് ചെയ്യുന്നത്. അപര്‍ണ ബാലമുരളിയാണ് സിനിമയിലെ നായിക.