Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്ലീല അസഭ്യ പണ്ഡിത മാന്യന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഹണി റോസിന് ആസിഫ് അലിയുടെ പൂർണ പിന്തുണ

ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നടൻ.

അശ്ലീല അസഭ്യ പണ്ഡിത മാന്യന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഹണി റോസിന് ആസിഫ് അലിയുടെ പൂർണ പിന്തുണ

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (09:21 IST)
ഹണി റോസിനെതിരായി പ്രമുഖ വ്യക്തി നടത്തിയ ദ്വയാർത്ഥ പ്രയോ​ഗത്തിനും നടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അശ്ളീല കമന്റ് ആക്രമണങ്ങളിലും പ്രതികരിച്ച് നടൻ ആസിഫ് അലി. ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന് ശേഷവും അശ്ലീല പരാമർശം ആവർത്തിക്കുന്നതും അതൊരു ഐഡൻ്റിറ്റിയായി കൊണ്ടു നടക്കുന്നതും വളരെ മോശമാണെന്ന് ആസിഫ് അലി വ്യക്തമാക്കി. ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു നടൻ.
 
കാണുന്നവർക്കും വായിക്കുന്നവർക്കും ബോഡി ഷെയിമിം​ഗും ​​ദ്വയാർത്ഥത്തിലെ അധിക്ഷേപിക്കലും തമാശായി തോന്നാം എന്നാൽ അനുഭവിക്കുന്നവ‍ർക്ക് അത് ബുദ്ധിമുട്ടാണ്. ബുദ്ധിമുട്ട് അറിയിച്ചതിന് ശേഷവും അശ്ലീല പരാമർശം ആവർത്തിക്കുന്നതും അതൊരു ഐഡൻ്റിറ്റിയായി കൊണ്ടു നടക്കുന്നതും വളരെ മോശമാണ്. അത് ഒരിക്കവും ന്യായീകരിക്കാൻ കഴിയില്ലെന്നും ആസിഫ് പറഞ്ഞു. 
 
അതേസമയം, നടിയുടെ പരാതിയിൽ അശ്ലീല കമൻ്റുകൾ പങ്കുവച്ച 30 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി പ്രഖ്യാപിച്ചിരുന്നു. താരസംഘടനയായ അമ്മയും ഹണിക്ക് പിന്തുണയുമായി രം​ഗത്തുവന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റ് ഉണ്ടാകും