Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിംഗ് ഖാനെ നായകാനാക്കി ബോളിവുഡിൽ ആക്ഷൻ സിനിമ ഒരുക്കാൻ അറ്റ്ലി, പ്രഖ്യാപനം ഉടനുണ്ടായേക്കും !

, വ്യാഴം, 24 ഒക്‌ടോബര്‍ 2019 (18:13 IST)
സിനിമയിൽനിന്നും ഒരിടവേളയെടുത്ത് റെഡ് ചില്ലീസ് എന്ന നിർമ്മാണ കമ്പനിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ കിംഗ് ഖാൻ. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം ഷാരുഖ് ഖാന്റെ ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. എന്നാൽ അതൊരു വമ്പൻ തിരിച്ചുവരവിന് വേണ്ടിയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
ടോളിവുഡിലെ സൂപ്പർ സംവിധായകൻ അറ്റ്ലി കിംഗ് ഖാനെ നായകനാക്കി ഹിന്ദി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്ന പുതിയ വാർത്ത. ഷാരൂഖ് ഖാന്റെ ജൻമ‌ദിനമായ നവംബർ 2ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കും എന്ന വാർത്ത ഇതിനോട് ചേർത്താണ് അരാധകർ കൂട്ടി വായിക്കുന്നത്.  
 
ബിഗിലിന്റെ പ്രമോഷമനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളത്തിൽ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ ഹരീഷ് ഷങ്കറാണ് അറ്റ്ലി ബൊളിവുഡിൽ കിംഗ് ഖാനെ നയകനാക്കി ആക്ഷൻ ഡ്രാമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന വാർത്ത പുറത്തുവിട്ടത്. ഒരു ആരാധകൻ എന്ന നിലയിൽ അറ്റ്ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നും ഹരീഷ് ഷങ്കർ പറഞ്ഞിരുന്നു.
 
വാർത്ത തരംഗമായതോടെ ബിഗിൽ പുറത്തുവരുന്നതിന് മുൻപ് തന്നെ അറ്റ്ലിയുടെ അടുത്ത ചിത്രത്തിനായി ആരാധരുടെ കാത്തിരിപ്പ് തുടങ്ങി. അറ്റ്ലി തമിഴിൽ ചെയ്ത സിനിമളുടെ റിമേക്കായിരിക്കില്ല ബോളിവുഡിൽ ചെയ്യുക. ചിത്രത്തിന്റെ തിരക്കഥ അറ്റ്ലി ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട് എന്നാണ് വിവരം. ഷാരൂഖ് ഖന്റെ റെഡ് ചിലീസ് എന്റർടെയിൻമെന്റ്സ് തന്നെയായിരിക്കും ചിത്രം നിർമ്മിക്കുക.       

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജോളി’യാകാന്‍ മഞ്ജു വാര്യര്‍ ‍? മമ്മൂട്ടിയുടെ സിബി‌ഐയില്‍ മഞ്ജു വില്ലത്തി ?