Publish Date: Fri, 09 Oct 2020 (17:32 IST)
Updated Date: Fri, 09 Oct 2020 (17:45 IST)
ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ അത്ഭുതം കൊള്ളിച്ച അവതാർ എന്ന ജെയിംസ് കാമറൂൺ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായതായി റിപ്പോർട്ട്. ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂൺ പറഞ്ഞു.
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാർ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചിലവ്.മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക് വരുന്നത്. 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമ്മാണം. 2022ലും 2024ലിലും ആയാകും അവതാർ രണ്ടും മൂന്നും ഭാഗങ്ങൾ റിലീസ് ചെയ്യുക.