Select Your Language

Notifications

webdunia
webdunia
webdunia
webdunia

"അറപ്പുളവാക്കുന്നു,അശ്ലീലം" ഇരണ്ടാം കുത്തിനെതിരെ ഭാരതിരാജ, അതേ നാണയത്തിൽ തിരിച്ചടിച്ച് ചിത്രത്തിന്റെ സംവിധായകൻ: വിവാദം

, വെള്ളി, 9 ഒക്‌ടോബര്‍ 2020 (12:39 IST)
അഡൾട്ട് കോമഡി ചിത്രമായ ഇരണ്ടാം കുത്തിന്റെ പോസ്റ്ററുകളും ട്രെയിലറും പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധയകൻ ഭാരതിരാജ. കിടപ്പറ നേരിട്ട് തെരുവിലേക്ക് കൊണ്ടുപോകുന്നത് പോലെയാണ് ഇത്തരം സൃഷ്ടികളെന്നും തമിഴ്‌ സിനിമയിൽ ഇത് അനുവദിക്കാവുന്നതല്ലെന്നും ഭാരതിരാജ പറഞ്ഞു.
 
സിനിമ ഒരു വ്യവസായം ആണ്. പക്ഷേ ഒരു പഴത്തെ പോലും വെറുപ്പുളവാക്കുന്ന അർത്ഥത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് ശരിയല്ല. അവരുടെ വീട്ടിലും സ്ത്രീകളില്ലെ? ഒരു മുതി‌ർന്ന സംവിധായകൻ എന്ന നിലയിൽ ഞാൻ ഇതിനെ അപലപിക്കുന്നു ഭാരതിരാജ പറഞ്ഞു. അതേസമയം ഭാരതിരാജയുടെ പരാമർശത്തിന് പിന്നാലെ ഇരണ്ടാം കുത്ത് സംവിധായകൻ സന്തോഷ് പി ജയകുമാർ മറുപടിയുമായി രംഗത്തെത്തി.
 
ഭാരതിരാജ സംവിധാനം ചെയ്ത് 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു സന്തോഷിന്റെ പ്രതികരണം. നായകനായ കമൽ ഹാസനൊപ്പം അൽപവസ്ത്രധാരികളായ നായികമാകർ അണിനിരക്കുന്ന പോസ്റ്ററാണിത്. ഭാരതിരാജയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ ഇത് അദ്ദേഹത്തിന്റെ 1981 ൽ പുറത്തിറങ്ങിയ ടിക് ടിക് എന്ന സിനിമയുടെ പോസ്റ്ററാണ്. ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് നാണം തോന്നുന്നില്ലേ? എന്നാണ് സന്തോഷിന്റെ ട്വീറ്റ്. ഇതോടെ സന്തോഷിനെതിരെ അപകീർത്തിയുണ്ടാക്കുന്നതാണെന്നാരോപിച്ചു വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഭാരതിരാജ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കരുത്. ഏകാധിപത്യമാണ് ഒരുതരത്തിൽ മെച്ചപ്പെട്ടത്. വിവാദപ്രസ്‌താവനയുമായി വിജയ് ദേവരക്കൊണ്ട