Webdunia - Bharat's app for daily news and videos

Install App

ഡാ മോനെ, ഇത് രംഗണ്ണന്‍ ഏരിയ, വിഷുതലേന്നും ബോക്‌സോഫീസില്‍ ഗ്യാംഗ്സ്റ്ററായി ആവേശം

അഭിറാം മനോഹർ
ഞായര്‍, 14 ഏപ്രില്‍ 2024 (12:42 IST)
വിഷുചിത്രങ്ങളില്‍ ചാമ്പ്യനായി ബോക്‌സോഫീസ് കീഴടക്കി ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശം. ആദ്യ ദിനത്തില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഓപ്പണിംഗ് കളക്ഷനിട്ട സിനിമ രണ്ടാം ദിവസത്തിലും മികച്ച പ്രകടനമാണ് ബോക്‌സോഫീസില്‍ നടത്തിയത്. വിഷുത്തലേക്ക് മൂന്നാം ദിനത്തോടെ 10 കോടി രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു.
 
ആദ്യദിനത്തില്‍ 3.65 കോടിയും രണ്ടാം ദിനത്തില്‍ 3.35 കോടിയും മൂന്നാം ദിനത്തില്‍ 4.35 കോടിയുമാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതോടെ 11.35 കോടി രൂപ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും സിനിമ സ്വന്തമാക്കി. പിവിആറുമായുള്ള പ്രശ്‌നം പരിഹരിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ ഉയരുമെന്ന് ഉറപ്പാണ്. പുഷ്പ എന്ന സിനിമയ്ക്ക് ശേഷം ആന്ധ്രാ തെലങ്കാനയില്‍ വലിയ ആരാധക പിന്തുണ ഫഹദിനുണ്ട്. ഇതും വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ പ്രതിഫലിക്കും.
 
ജിത്തുമാധവന്‍ സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ കോമഡി സിനിമയില്‍ രംഗ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ഫഹദ് ഫാസില്‍ ഫാക്ടര്‍ തന്നെയാണ് തിയേറ്ററുകളെ ചൂട് പിടിപ്പിക്കുന്നത്. ഫഹദിന് പുറമെ പ്രമുഖ മലയാളി ഗെയിമറായ ഹിപ്സ്റ്റര്‍,മിഥുന്‍ ജെ എസ്,സജിന്‍ ഗോപു,റോഷന്‍,ആശിഷ് വിദ്യാര്‍ഥി,ശ്രീജിത്ത് നായര്‍,തങ്കം മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സമീര്‍ താഹിറും സംഗീതം സുഷിന്‍ ശ്യാമുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments