കാർത്തിയെ മാറ്റി, പകരം ധനുഷ്; ആയിരത്തിൽ ഒരുവൻ 2 വരുന്നു - റിലീസ് 2024ൽ !

കെ ആര്‍ അനൂപ്
ശനി, 2 ജനുവരി 2021 (21:45 IST)
കാർത്തി നായകനായെത്തിയ 'ആയിരത്തിൽ ഒരുവൻ' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. എന്നാൽ കാർത്തിയ്ക്ക് പകരക്കാരനായി ധനുഷ് ആയിരിക്കും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. റീമ സെൻ, പാർത്ഥിപൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് ആദ്യഭാഗത്തിൽ അഭിനയിച്ച പ്രമുഖർ. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ് സംവിധായകൻ സെൽവരാഘവൻ ചിത്രം  പ്രഖ്യാപിച്ചത്. 2024ൽ ചിത്രം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.
 
ധനുഷും സെൽവരാഘവനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ കുറച്ചു മാസങ്ങൾക്കു മുമ്പേ വന്നതാണെങ്കിലും ഇരുവരും ഏതു ചിത്രത്തിലാണ് ഒന്നിക്കുന്നത് എന്ന വിവരം ഇപ്പോഴാണ് പുറത്ത് വരുന്നത്. 2024ൽ റിലീസ് ചെയ്യാനുള്ള ആയിരത്തിൽ ഒരുവന്റെ രണ്ടാം ഭാഗം ഇപ്പോൾതന്നെ പ്രഖ്യാപിക്കുന്നതിലൂടെ ചിത്രത്തിനുവേണ്ടി വലിയ ഒരുക്കങ്ങൾ നടത്താനാണ് സംവിധായകൻ പദ്ധതിയിടുന്നത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം ഇതാകാനും സാധ്യതകളുണ്ട്. പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് മാത്രം ഒരു വർഷം എടുക്കും എന്ന് ധനുഷ് അറിയിച്ചു. സെൽവരാഘവൻറെ സ്വപ്നപദ്ധതിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

അടുത്ത ലേഖനം
Show comments