Publish Date: Wed, 09 Dec 2020 (22:21 IST)
Updated Date: Wed, 09 Dec 2020 (22:22 IST)
ധനുഷിന്റെ കർണൻ ചിത്രീകരണം പൂർത്തിയാക്കി. സംവിധായകൻ മാരി സെൽവരാജിനൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ട്വിറ്ററിലൂടെ സഹപ്രവർത്തകർക്കും ധനുഷ് നന്ദി പറഞ്ഞു. രജീഷ വിജയൻ ആണ് നായിക. നടിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരിയേറും പെരുമാളിൻറെ സംവിധായകൻ കൂടിയായ മാരി സെൽവരാജിൻറെ ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
വെട്രിമാരന്റെ വട ചെന്നൈയിലേത് പോലെ ശക്തമായ വേഷത്തിലായിരിക്കും ധനുഷ് ഈ ചിത്രത്തിൽ എത്തുക. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനുവാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.
ഗൗരി കിഷൻ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.