തനിനാടൻ യോദ്ധാവായി ധനുഷ്, 'കർണൻ' ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

കെ ആര്‍ അനൂപ്
ശനി, 2 ജനുവരി 2021 (20:17 IST)
ധനുഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കർണൻ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ ആണ് നായികയായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കയ്യിൽ വാളുമായി കുതിരപ്പുറത്തേറിയ ധനുഷിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ധനുഷിന്റെ പുറകിലായി ആളുകൾ ആയുധങ്ങളുമായി അണിനിരന്ന് നിൽക്കുന്നതും പശ്ചാത്തലത്തിൽ കാണാനാകും. കർണ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
മാരി സെൽ‌വരാജിന്റെ ആദ്യ ചിത്രമായ 'പരിയേറും പെരുമാൾ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷും മാരി സെൽ‌വരാജും ഒന്നിക്കുമ്പോൾ പുതിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. നാല്പത്തിയൊന്നാമത്തെ ധനുഷ് ചിത്രമാണിത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments