Webdunia - Bharat's app for daily news and videos

Install App

അയ്യപ്പൻ നായരായി സച്ചി ആദ്യം മനസ്സിൽ കണ്ടത് മോഹൻലാലിനെ !

കെ ആര്‍ അനൂപ്
ശനി, 20 ജൂണ്‍ 2020 (15:06 IST)
സച്ചി അവസാനമായി സംവിധാനം ചെയ്ത സിനിമയാണ് അയ്യപ്പനും കോശിയും. സിനിമയുടെ തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ കഥാപാത്രം മോഹൻലാൽ ചെയ്യണമെന്നായായിരുന്നു ആദ്യം മനസ്സിൽ വിചാരിച്ചെന്ന്  അടുത്തിടെ ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞിരുന്നു. ചിത്രത്തിൽ കോശി കുര്യനായി പൃഥ്വിരാജ് ആയിരുന്നു എത്തിയത്.  സിനിമ കോളിവുഡിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യാനിരിക്കെയാണ് സച്ചി നമ്മളെല്ലാം വിട്ട് പോയത്.
 
" ഒരു നടന് സാധ്യമായ എല്ലാ വേഷങ്ങളും മോഹൻലാൽ ചെയ്തിട്ടുണ്ട്. തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അയ്യപ്പൻ നായരായി ആദ്യം മനസ്സിൽ വന്നത് മോഹൻലാൽ ആയിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ താരമൂല്യം കഥാപാത്രത്തിന് തടസ്സമാകുമെന്ന് തോന്നി. ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലർത്താൻ ആകും എന്ന് ഞാൻ വിചാരിച്ചു. ഒരു സാധാരണ പ്രോജക്ടിനായി മോഹൻലാലിനെ സമീപിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ലെന്നും" സച്ചി പറഞ്ഞു.
 
ആറ് കോടി മുടക്കി 60 കോടിയോളം രൂപയുടെ കളക്ഷൻ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments