Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

സംവിധായകൻ
, ചൊവ്വ, 16 ജൂണ്‍ 2020 (14:55 IST)
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്ലെന്ന് റിപ്പോർട്ട്. അദ്ദേഹം തൃശൂരിലെ ഒരു ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.നടുവിന് ശസ്‌ത്രകിയക്കായി അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശസ്‌ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.
 
ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്‌തതും എഴുതിയതും സച്ചിയാണ്. പൃഥ്വിരാജ് ചിത്രമായ അനാർക്കലി ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് പൃഥ്വിയെ നായകനാക്കി ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.

രാമലീല, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജീവിതം അവിടെ അവസാനിച്ചു എന്ന് തോന്നി’ - മല്ലിക സുകുമാരന്‍ പറയുന്നു