വിമൻ ഇൻ സിനിമ കളക്‌ടീവിനെതിരെ വിമർശനവുമായി സംവിധായിക വിധു വിൻസെന്റ് നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഡബ്യുസിസി എന്ന സംഘടനയുടെ മേൽ ഇരട്ടത്താപ്പ്, സംഘടനയുടെ വരേണ്യനിലപാടുകൾ എന്നിവ തുറന്ന് കാട്ടിയാണ് വിധു വിൻസെന്റ് രാജികത്ത് സമർപ്പിച്ചത്. സംഘടനക്കകത്ത് വിധു വിൻസെന്റ് നേരിട്ട വ്യക്തിപരമായ ബുദ്ധിമുട്ടുകളെ പറ്റിയും രാജികത്തിൽ വിശദീകരിച്ചിരുന്നു. ഇത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നത്.
ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് അവർ കത്തിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപ് ചിത്രം ചെയ്‌ത ഒരു വ്യക്തിയുമായി എങ്ങനെ പ്രവർത്തിച്ചുവെന്ന ചോദ്യങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായെന്നും എന്നാൽ പാർവതി സിദ്ദിഖിന് കൂടെ ഉയരെ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ സംഘടന മൗനം പാലിച്ചെന്നും വിധു കത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ.
അത് അമ്രുടെ ഇടയിലുള്ള പ്രശ്‌നമാണെന്നും ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ താനാഗ്രഹിക്കുന്നില്ലെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.