Webdunia - Bharat's app for daily news and videos

Install App

Lawrence Bishnoi :സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ കൊല്ലുമ്പോൾ ലോറൻസ് ബിഷ്ണോയ്ക്ക് പ്രായം 5 വയസ്സ് മാത്രം, ആരാണ് സൽമാൻ ഖാനെ കൊല്ലാൻ പിന്തുടരുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയ്

Jithin Raj
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (20:42 IST)
എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകം കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവിച്ചത്. ബോളിവുഡുമായി പ്രത്യേകിച്ച് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് ബാബ സിദ്ദിഖിന് ഉണ്ടായിരുന്നത്. ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് കാരണമായതും സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന ഈ അടുത്ത ബന്ധമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്തിനാണ് സല്‍മാന്‍ ഖാനുമായി അടുത്തബന്ധമുള്ള ബാബ സിദ്ദിഖിയെ ലോറന്‍സ് ബിഷ്‌ണോയുടെ അധോലോക സംഘം കൊലപ്പെടുത്തിയത്. എന്തിനാണ് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ലോറന്‍സ് ബിഷ്‌ണോയ് എന്ന 31കാരന്‍ പരസ്യമായി പ്രഖ്യാപിച്ചത്.
 
പ്രകൃതിയെയും പക്ഷിമൃഗാദികളെയും കുടുംബത്തെ പോലെ പരിപാലിക്കുന്ന ബിഷ്‌ണോയ് സമൂഹത്തിലാണ് ലോറന്‍സ് ബിഷ്‌ണോയിയുടെ ജനനം. ഹരിയാന, പഞ്ചാബ് ഭാഗങ്ങളിലായാണ് ബിഷ്‌ണോയ് സമൂഹം ഇന്ത്യയില്‍ ജീവിക്കുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജന്മമായാണ് കൃഷ്ണമൃഗത്തെ ബിഷ്‌ണോയ് സമൂഹത്തിലുള്ളവര്‍ കരുതുന്നത്. 1998ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലഭിച്ച സമയത്ത്  ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍,നീലം കോത്താരി,സൊനാലി ബേന്ദ്ര,തബു  എന്നിവര്‍ക്കൊപ്പം സല്‍മാന്‍ ഖാന്‍ 2 കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് ഇന്ന് സല്‍മാന്‍ ഖാന്റെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നത്. എന്നാല്‍ ആ സംഭവം നടക്കുമ്പോള്‍ ലോറന്‍സ് ബിഷ്‌ണോയ് എന്ന അധോലോക നേതാവിന് വെറും 5 വയസ്സ് മാത്രമായിരുന്നു പ്രായം.


1998ല്‍ നടന്ന കൃഷ്ണമൃഗ വേട്ടയില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് 2018ല്‍ കോടതി വിധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ജോഷ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.സല്‍മാന് പിന്നീട് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ലോറന്‍സ് ബിഷ്‌ണോയ് പ്രഖ്യാപിച്ചത്. 1998ല്‍ വെറും 5 വയസ് മാത്രമായിരുന്ന ലോറന്‍സ് ബിഷ്‌ണോയ് ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ അധോലോക നേതാവായി എങ്ങനെ വളര്‍ന്നുവെന്ന് നോക്കാം.
 
പഞ്ചാബിലെ ബിഷ്‌ണോയ് സമൂഹത്തില്‍ ജനിച്ച ലോറന്‍സ് ബിഷ്‌ണോയ് പ്ലസ് ടു വിദ്യഭ്യാസം ചെയ്തത് ചണ്ഡിഗഡിലായിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിയിലെ പഠനകാലയളവില്‍ കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ലോറന്‍സ്. 2010ലാണ് വധശ്രമത്തിന് ബിഷ്‌ണോയ്ക്ക് മുകളില്‍ ആദ്യ എഫ്‌ഐആര്‍ എഴുതപ്പെടുന്നത്. 2011ല്‍ മോഷണമടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതെല്ലാം കലാലയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു.
 
 ഇതിന് പിന്നാലെ റോക്കി എന്നറിയപ്പെട്ടിരുന്ന ജസ്വിന്ദര്‍ സിങ്ങ് എന്ന പഞ്ചാബിലെ രാഷ്ട്രീയ നേതാവിന്റെ ഗ്രൂപ്പിന്റെ ഭാഗമായി ലോറന്‍സ്. പഞ്ചാബ്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു. 2016ല്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന റോക്കി ഹിമാചലില്‍ വെച്ച് കൊലചെയ്യപ്പെട്ടു. അധോലോക നേതാവായിരുന്ന ജയ്പാല്‍ ഭുല്ലറാണ് മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെറ്റുത്തത്.
 
 ഈ കൊലപാതകത്തിന്റെ ഭാഗമായി രണ്ട് ഗാങ്ങുകളും തമ്മില്‍ ഗാങ്ങ് വാറുകള്‍ തന്നെ അരങ്ങേറി. ഇതിനിടയില്‍ 12 കൊലപാതക കുറ്റങ്ങളോളം ലോറന്‍സ് ബിഷ്‌ണോയിയുടെ മുകളില്‍ ചുമത്തപ്പെട്ടു. 2020ല്‍ ജയ്പാല്‍ ഭുല്ലറിനെ കൊലചെയ്യാന്‍ ലോറന്‍സിന്റെ സംഘത്തിന് സാധിച്ചു. 2022ലെ സിദ്ധു മൂസാവാലയുടെ കൊലപാതകമാണ് ലോറന്‍സ് ബിഷ്‌ണോയിയെ ഇന്ത്യയെങ്ങും പ്രശസ്തനാക്കിയത്. നിലവില്‍ സബര്‍മതി ജയിലിലുള്ള ലോറന്‍സ് ബിഷ്‌ണോയ് ജയിലില്‍ നിന്നാണ് തന്റെ വലിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങലെ നിയന്ത്രിക്കുന്നത്. മയക്കുമരുന്ന് കച്ചവടമടക്കം നടത്തുന്ന വലിയ ശൃംഖലയാണ് ബിഷ്ണോയ്ക്കുള്ളത്.
Siddhu Moosewala
 
 കഴിഞ്ഞ കുറച്ച് മാസങ്ങളായാന് ലോറന്‍സ് ബിഷ്‌ണോയുടെ ശ്രദ്ധ ബോളിവുഡ് താരമായ സല്‍മാന്‍ ഖാനിലേക്ക് തിരിഞ്ഞത്. ബിഷ്‌ണോയ് സമൂഹത്തിന്റെ വികാരങ്ങളെ സല്‍മാന്‍ വൃണപ്പെടുത്തിയെന്നും കൃഷ്ണമൃഗത്തെ കൊന്ന സല്‍മാനെ കൊലപ്പെടുത്തുമെന്ന് ലോറന്‍സ് ബിഷ്‌ണോയ് പരസ്യമായി അറിയിച്ചു. സല്‍മാന്‍ ഖാന്റെ വീടിന് നേരെ ആക്രമണം നടത്തിയത് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു. ഇതിനെ തുടര്‍ന്ന് നടന് വലിയ സുരക്ഷാ സംവിധാനങ്ങളാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തോടെ വീണ്ടും സല്‍മാന്‍ ഖാനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ലോറന്‍സ് ഗ്യാങ്ങ് ശക്തമാക്കിയതായാണ് വ്യക്തമാക്കുന്നത്.
 
ഒരുക്കാലത്ത് മുംബൈ കേന്ദ്രമാക്കി ഭരിച്ചിരുന്ന ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍, ബഡാ രാജന്‍ കാലഘട്ടത്തെയാണ് ബിഷ്‌ണോയ് ഗ്യാങ്ങ് ഓര്‍മപ്പെടുത്തുന്നത്. പഞ്ചാബ്, ഹരിയാന,ഡല്‍ഹി,രാജസ്ഥാന്‍,പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നീ ഭാഗങ്ങളാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ശക്തികേന്ദ്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments