33 വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈശാലിയില്‍ രാജാവായി വേഷമിട്ടു. ഇപ്പോള്‍ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വത്തില്‍ വീണ്ടും രാജാവായിട്ടു അഭിനയിക്കന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്ന് ബാബു ആന്റണി.
ബാബു ആന്റണിയുടെ വാക്കുകളിലേക്ക്
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുന്ന 'വൈശാലി 'പോലുള്ള ഒരു ക്ലാസിക്കല്‍ കാവ്യത്തിന്റെ ഭാഗമാകന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമാണ്. ഭരതേട്ടനെ പോലുള്ള ഒരു അതുല്യ പ്രതിഭയുടെ മൂന്ന് വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതും അദ്ദേഹത്തിന്റെ കൈകൊണ്ടുതന്നെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വരുവാന്‍ സാധിച്ചതും ഒരു മഹാഭാഗ്യമാണ് .
വൈശാലിയുടെ ഷൂട്ടിംഗ് സമയത്തെടുത്ത ഒരു ചിത്രം ഇവിടെ ഷെയര്‍ ചെയ്യുന്നു, എപ്പോള്‍ മനിരതനം സാറിന്റെ 'പൊന്നിയിന്‍ സെല്‍വത്തില്‍' വീണ്ടും രാജാവായിട്ടു അഭിനയിക്കന്നതും വളരെ സന്തോഷമുള്ള കാര്യമാണ്