Webdunia - Bharat's app for daily news and videos

Install App

ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരാകുന്നു, രണ്ടു പേരുടെയും രണ്ടാം വിവാഹം; സർപ്രൈസിൽ ഞെട്ടി ആരാധകർ

ആർജെയും ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ഇനിയങ്ങോട്ട് ആര്യയുടെ ജീവിത പങ്കാളി.

നിഹാരിക കെ.എസ്
വെള്ളി, 16 മെയ് 2025 (09:01 IST)
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 2025ൽ താൻ വിവാഹിതയാകുമെന്ന വിവരം ആര്യ ബഡായി സോഷ്യൽമീഡിയ വഴി അറിയിച്ചത്. ആരാണ് തന്റെ ജീവിതപങ്കാളിയെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നില്ല. മാസങ്ങളോളം ഒളിപ്പിച്ച് വെച്ച സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് ആര്യ ഇപ്പോൾ. ആർജെയും ബി​ഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ഇനിയങ്ങോട്ട് ആര്യയുടെ ജീവിത പങ്കാളി. ആര്യയുടെ ഉറ്റ സുഹൃത്താണ് സിബിൻ.
 
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ആര്യയും സിബിനും. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ആര്യ സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. ഉറ്റ സുഹൃത്തുക്കൾ എന്നതിൽ നിന്ന് ഇനിയങ്ങോട്ട് എന്നേക്കുമുള്ള ജീവിതപങ്കാളിയിലേക്ക്. സിബിനെ കുറിച്ച് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വളരെ വേഗം വൈറലായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

'ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലേക്ക് എത്തി. എനിക്ക് സംഭവിച്ചതിൽ വെച്ച് ഏറ്റവും മികച്ച ആസൂത്രണമില്ലാത്ത കാര്യമാണിത്. ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും എല്ലാത്തിലും പരസ്പരം ഒരുമിച്ചുണ്ടായിരുന്നു. കഷ്ടപ്പാടുകളിലും ദുഃഖങ്ങളിലും നല്ലതിലും ചീത്തയിലുമെല്ലാം.
 
പക്ഷെ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ഏറ്റവും വലിയ പിന്തുണയായതിന് എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന് ഞാൻ സമാധാനപരമായി ആശ്രയിക്കുന്ന തോളായതിന് നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന് എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഏറ്റവും നല്ലവനായതിന് ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും പാറയായതിന്, ഒടുവിൽ എനിക്ക് പൂർണ്ണത അനുഭവപ്പെടുന്നു. 
 
എന്റെ ഹൃദയവും മനസും ഒടുവിൽ സമാധാനത്തിൽ ആയിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തി. നിന്റെ കൈക്കുള്ളിൽ എന്റെ വീട് ഞാൻ കണ്ടെത്തി. ശരിയായ വ്യക്തി ശരിയായ സമയത്ത്. ഖുശി ഡാഡിയെന്ന് വിളിക്കുന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ പരിചയപ്പെടൂ... ഞാൻ നിങ്ങളെ എന്നേക്കും സ്നേഹിക്കുന്നു. എന്റെ എല്ലാ കുറവുകളും പൂർണ്ണതകളും മനസിലാക്കി എന്നെ നിങ്ങളുടേതാക്കിയതിന് നന്ദി.
 
എന്തായാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളെ മുറുകെ പിടിക്കും. അത് ഒരു വാഗ്ദാനമാണ്. ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയായതിന് ഞങ്ങളുടെ ആളുകൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു... നിങ്ങൾ ഒരു പാറപോലെ ഒരു പരിചയായി ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡർമാരായി ഞങ്ങളുടെ അഭ്യുദയകാംക്ഷികളായി ഞങ്ങളുടെ കുടുംബമായി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരുപാധികം സ്നേഹിക്കുന്നു. ജീവിതം ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുന്നു. ഇത് ഞങ്ങൾ ഉപേക്ഷിക്കാൻ പോകുന്നില്ല. കല്യാണം അടുത്തുതന്നെയുണ്ട്... അതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങാം എന്നാണ് ആര്യ കുറിച്ചത്. 
 
കേരള സാരിയിൽ സുന്ദരിയായി മുല്ലപ്പൂ ചൂടി സിബിനെ കെട്ടിപിടിച്ച് കടൽ നോക്കി നിൽക്കുന്ന ആര്യയാണ് കുറിപ്പിനൊപ്പം പ്രത്യക്ഷപ്പെട്ട ഫോട്ടോയിലുള്ളത്. ഇരുവരുടേയും മുഖം വ്യക്തമല്ല. എന്നിരുന്നാലും സിബിൻ തന്നെയാണ് വരനെന്ന് വ്യക്തമായതോടെ, ഇങ്ങനെയൊരു കൂടിച്ചേരൽ പ്രതീക്ഷിച്ചതല്ലെന്ന് ആരാധകർ പറയുന്നു. ശരിക്കും സർപ്രൈസ് ആയെന്നും ഇവർ കമന്റ് ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel attack on Gaza: കൊടുംക്രൂരത ! ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 143 മരണം, ആകെ മരണസംഖ്യ 53,000 കടന്നു

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

അടുത്ത ലേഖനം
Show comments