Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുകാലത്ത് ഐശ്വര്യ റായിക്കും മാധുരിക്കും വരെ എതിരാളി ആയ പ്രിയ ​ഗിൽ ഇന്നെവിടെ?

മീനാക്ഷി എന്ന കഥാപാത്രമായെത്തിയ പ്രിയ ​ഗിൽ എന്ന നടി ഇന്നെവിടെ?

Priya Gil

നിഹാരിക കെ.എസ്

, ശനി, 26 ഏപ്രില്‍ 2025 (10:55 IST)
പ്രിയദർശൻ - മമ്മൂട്ടി കൂട്ടുകെട്ടിലെത്തി 1999 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘം. സിനിമ തിയേറ്ററുകളിൽ വലിയ വിജയമായില്ല. എന്നാൽ, പിന്നീട് ജനം സിനിമ ഏറ്റെടുത്തു. ഇന്നും മേഘത്തിന് റിപ്പീറ്റ് കാഴ്ചക്കാർ ഉണ്ട്. ചിത്രത്തിലെ നായികയെയും മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. മീനാക്ഷി എന്ന കഥാപാത്രമായെത്തിയ പ്രിയ ​ഗിൽ എന്ന നടി ഇന്നെവിടെ?
 
ഒരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായാണ് പ്രിയ ചിത്രത്തിൽ എത്തിയത്. മലയാളിയല്ലാതിരുന്നിട്ടു കൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മേഘത്തിലൂടെ പ്രിയയ്ക്ക് സാധിച്ചു. എന്നാൽ ഒരു കാലത്ത് ബോളിവുഡ് താരറാണിമാരായ ഐശ്വര്യ റായ്‌യ്ക്കും മാധുരി ദീക്ഷിതിനും വരെ എതിരാളിയായിരുന്നു പ്രിയ എന്ന കാര്യം എത്ര പേർക്ക് അറിയാം. സൗന്ദര്യ മത്സര വേദികളിൽ നിന്നാണ് പ്രിയ സിനിമയുടെ മായാ ലോകത്തേക്ക് എത്തുന്നത്.
 
1995 ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ ആയി പ്രിയ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 'തേരേ മേരേ സപ്‌നേ' എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തുന്നത്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി മാറി പ്രിയ. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, നാ​ഗാർജുന തുടങ്ങിയവർക്കൊപ്പമെല്ലാം പ്രിയ സ്ക്രീൻ പങ്കിട്ടു.
 
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും വളരെ പെട്ടെന്നാണ് പ്രിയ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയാകുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയിലും പ്രിയയെ കാണാനില്ല. ഒരിടയ്ക്ക് അഭിനയം മതിയാക്കി പ്രിയ രാജ്യം വിട്ടു എന്ന തരത്തിലും വാർത്തകൾ പരന്നിരുന്നു. ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാനും ശരീരം പ്രദർശിപ്പിച്ചു കൊണ്ടുള്ള രം​ഗങ്ങൾ ചെയ്യാനുമൊക്കെ നടിക്ക് എതിർപ്പായിരുന്നു. നിലവിൽ പ്രിയ ഭര്‍ത്താവിനൊപ്പം ഡെന്‍മാര്‍ക്കില്‍ സ്ഥിര താമസമാക്കിയെന്ന് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ സ്ഥിരീകരണമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനൊപ്പം സിനിമ ചെയ്ത സംവിധായകന് പിന്നീട് മറ്റൊരു നടനൊപ്പം തൃപ്തിയുണ്ടാകില്ലെന്ന് മണിയൻപിള്ള രാജു