Webdunia - Bharat's app for daily news and videos

Install App

അഞ്ച് ലക്ഷം കൂടുതല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി രാജു എന്റെ മകളുടെ കല്യാണത്തിനു ഗിഫ്റ്റ് തന്നതാണെന്ന്; പൃഥ്വിവിനെ ട്രോളി ബൈജു

ഗുരുവായൂരമ്പലനടയില്‍ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അുഭവവും ബൈജു പങ്കുവെച്ചു

രേണുക വേണു
ബുധന്‍, 28 ഓഗസ്റ്റ് 2024 (20:53 IST)
Prithviraj and Baiju Santhosh

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ് താന്‍ രാവിലെ കറക്ട് സമയത്തിനു ഷൂട്ടിനു പോയിട്ടുള്ളതെന്ന് നടന്‍ ബൈജു സന്തോഷ്. ഭയങ്കര സ്‌നേഹമൊക്കെ ആണെങ്കിലും ജോലി കാര്യത്തില്‍ പൃഥ്വി പ്രഫഷണല്‍ ആണെന്നും ബൈജു പറഞ്ഞു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു ബൈജു. പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സിനിമ നിര്‍മിച്ചിരിക്കുന്നതും. 
 
'ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കറക്ടായിട്ട് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്‌നേഹം ഒക്കെയാണ് പക്ഷേ ഭയങ്കര പ്രഫഷണല്‍ ആണ്. രാവിലെ കറക്റ്റ് സമയത്ത് ചെന്നില്ലെങ്കില്‍ ഒരു നോട്ടമൊക്കെ ഉണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ (സുകുമാരന്‍) ഓര്‍മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്,' ബൈജു പറഞ്ഞു. 
 
ഗുരുവായൂരമ്പലനടയില്‍ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അുഭവവും ബൈജു പങ്കുവെച്ചു. " ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതിന്റെ ഡബ്ബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രില്‍ അഞ്ചിനും. പ്രതിഫലമായി ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ അതില്‍ അഞ്ചു ലക്ഷം രൂപ കൂടുതല്‍ ഉണ്ട്. ഞാന്‍ വിചാരിച്ചു എന്താ ഇത് കൂടുതല്‍ ആണല്ലോ ഇവര്‍ക്ക് തെറ്റ് പറ്റിയതാണോ. അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാന്‍ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. 'നിങ്ങള്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ', അദ്ദേഹം പറഞ്ഞു 'ഇല്ല, ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം' എന്ന്. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു 'അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതല്‍ അയച്ചുപോയി'. ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്," ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments