Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിൻസി അലോഷ്യസിനെ സിനിമയിൽ നിന്നും വിലക്കിയോ?

Vinci Aloysius

നിഹാരിക കെ.എസ്

, വെള്ളി, 13 ജൂണ്‍ 2025 (09:40 IST)
അടുത്തിടെയാണ് നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനയിൽ പരാതി നൽകിയത്. സെറ്റിൽ വെച്ച് അപമര്യാദയായി താരം പെരുമാറിയെന്നായിരുന്നു വിൻസിയുടെ ആരോപണം. നിയമപരമായ രീതിയിൽ കാര്യത്തെ നേരിടാൻ തനിക്ക് താല്പര്യമില്ലെന്നും സംഘടനയ്ക്ക് ഉള്ളിൽ വച്ച് തന്നെ പ്രശ്‌നം പരിഹരിക്കാനാണ് താൽപര്യമെന്നും വിൻസി പറഞ്ഞിരുന്നു. പിന്നാലെ, ഷൈൻ വിൻസിയോട് മാപ്പ് പറയുകയും ചെയ്തു.
 
നേരത്തെ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന വിൻസിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഷൈനിന് എതിരായ താരത്തിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ, സിനിമയിൽ നിന്ന് വിലക്ക് നേരിട്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കുകയാണ വിൻസി ഇപ്പോൾ. പലപ്പോഴും സിനിമയിൽ നിലനിൽക്കാൻ വേണ്ടി നിന്നുകൊടുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇനിയും പ്രതികരിക്കാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയപ്പോഴാണ് ഇതിന് തയ്യാറായത് എന്നാണ് വിൻസി പറയുന്നത്.
 
'എനിക്ക് സിനിമയിൽ അങ്ങനെ പ്രത്യേകിച്ച് ഒരു ഫോർമുലയും ഉണ്ടായിരുന്നില്ല. സെൽഫ് റെസ്പെക്റ്റ് വിട്ടിട്ട് ചിലപ്പോഴൊക്കെ സിനിമയിൽ നിലനിൽക്കാൻ വേണ്ടി നമ്മൾ ഇങ്ങനെ നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഭയങ്കര ഭീകരമായിട്ടുള്ളത് എന്നതല്ല. ചില ഗ്രൂപ്പുകളിൽ കേറാൻ വേണ്ടിയിട്ട് കണ്ണടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആ ദിവസം അവസാനിക്കുന്ന സമയത്ത് ഞാൻ ഒരിക്കലും സന്തോഷവതി ആയിരുന്നില്ല. നമ്മൾ അടിയറവ് വയ്ക്കുന്നത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഇനി സ്വന്തം അഭിമാനം വിട്ട് കളിയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഇനിയും എന്റെ ഭാഗത്ത് നിന്ന് വലിയ മിസ്‌റ്റേക്ക് വരാൻ സാധ്യതയുണ്ട്. പക്ഷേ ഒരിക്കൽ ഞാൻ അതിനെ കുറിച്ച് പഠിച്ചു കഴിഞ്ഞാൽ പിന്നെ അതൊരിക്കലും വരാൻ അനുവദിക്കില്ല. അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. 
 
സിനിമയിൽ അങ്ങനെ മത്സരം ഒന്നും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമുക്ക് വരാൻ വിധിച്ചത് എന്തായാലും നമുക്ക് തന്നെ വന്നുചേരും.
അടുത്തിടെ എനിക്കുണ്ടായ ഒരു സംഭവം ആണെങ്കിൽ പോലും, ഞാൻ എന്റെ നിലപാട് പറഞ്ഞു. അത് പിന്നെ വൈറലായി, എന്ന് വച്ചാൽ മാധ്യമങ്ങൾ ആഘോഷിച്ചു. ഞാൻ കമന്റുകളാണ് കൂടുതലായി അന്ന് നോക്കിയത്. കുറച്ചുകൂടി ക്ലാരിറ്റി വേണമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ ചെയ്‌തത്‌. പിന്നെ ആളുകൾക്ക് ഓരോ കാര്യങ്ങൾ അറിയേണ്ടി വന്നു. എന്റെ പ്രൈവസി നഷ്‌ടമായതായി തോന്നി. സിനിമയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നിട്ടില്ല', വിൻസി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരക്കഥയിൽ കൈകടത്തി?: പ്രേമലു 2 മാത്രമല്ല, മറ്റൊരു ചിത്രവും ഒഴിവാക്കി നസ്ലിൻ