Webdunia - Bharat's app for daily news and videos

Install App

ഞാന്‍ സൈക്കോ ആണോ? നിന്റെ മുഖത്ത് അടിക്കാറുണ്ടോ എന്ന് ബാല; കോകിലയുടെ മറുപടി

. നേരത്തേതിലും വണ്ണം വച്ച നിലയിലാണ് ബാല ഇപ്പോഴുള്ളത്.

നിഹാരിക കെ.എസ്
തിങ്കള്‍, 9 ജൂണ്‍ 2025 (11:54 IST)
കുറച്ചായി ബാലയുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നുമില്ല. തങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് നടന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബാലയും കോകിലയും ആസിഫ് അലിയുടെ പുതിയ സിനിമ കാണാനായി കൊച്ചിയിലെ ഒരു തിയറ്ററിലെത്തിയിരുന്നു. നേരത്തേതിലും വണ്ണം വച്ച നിലയിലാണ് ബാല ഇപ്പോഴുള്ളത്. ഇതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടനോട് തിരക്കുന്നുണ്ട്. 
 
തന്റെ ആരോഗ്യ സ്ഥിതി ചോദിച്ചവരോട് ബാല നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 'ഞാന്‍ പീഡിപ്പിച്ചു, തട്ടിപ്പ് നടത്തി എന്നൊക്കെയാണ് ന്യൂസ് വരുന്നത്. എല്ലാരും വിചാരിക്കും ഞാന്‍ ഡിപ്രഷനില്‍ ആണെന്ന്. അതൊന്നുമില്ല. ഞാനും കോകിലയും ഞങ്ങളുടെ ലോകത്തില്‍ ഏറ്റവും സന്തോഷത്തിലാണ് ജീവിക്കുന്നത്. സന്തോഷത്തിലാണ് തടി കൂടിയത്. ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകള്‍ വന്‍ വിജയമായി. അതിന്റെ സന്തോഷത്തില്‍ തടി കൂടി. ഒരാഴ്ചയായി പുതിയ പ്രോജക്റ്റിന് വേണ്ടി ട്രെയിനിങ്ങിലാണ്. 
 
സിനിമയിലേക്ക് തിരിച്ചു വരും. പുതിയ പ്രോജക്ട് വരാന്‍ പോവുകയാണ്. എത്ര പൈസ ഉണ്ടാക്കിയാലും എത്ര ബിസിനസ് ചെയ്താലും സിനിമയാണ് എന്റെ രക്തം. തീര്‍ച്ചയായും മലയാളത്തില്‍ തിരിച്ചുവരും' - ബാല കൂട്ടിച്ചേര്‍ത്തു. ചാനലുകള്‍ പറയുന്നതു പോലെ താന്‍ സൈക്കോ ആണോ എന്ന് കോകിലയോട് ബാല ചോദിക്കുന്നു. തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ചായിരുന്നു ബാലയുടെ ചോദ്യം. മുഖത്ത് അടിക്കാറുണ്ടോ എന്ന് വീണ്ടും ബാല ചോദിച്ചപ്പോള്‍, 'മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി' എന്നാണ് കോകില മറുപടി പറയുന്നത്.
 
കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാന്‍ എന്നും ബാല ചോദിക്കുന്നുണ്ട്. ആദ്യം ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ? പിന്നീട് ഡെയ്‌ലി കേട്ടുകേട്ടു എന്റര്‍ടെയ്ന്‍മെന്റ് ആയി എന്നാണ് ബാല പരിഹാസത്തോടെ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ: രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്

കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോലീസുകാരന്‍ മദ്യപിച്ചെത്തി

നടുറോഡില്‍ വാഹനം തടഞ്ഞുനിര്‍ത്തി തര്‍ക്കം; മാധവ് സുരേഷിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കില്ല

അടുത്ത ലേഖനം
Show comments