സമൂഹമാധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെയും നടിയുടെ അഭിഭാഷകനെതിരെയുമാണ് ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും അതില്‍ നടപടി വേണമെന്നും വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നടപടി വേണമെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.