Webdunia - Bharat's app for daily news and videos

Install App

ബറോസും ബസൂക്കയും സെപ്റ്റംബറിൽ? ഓണത്തിന് വീണ്ടും മോഹൻലാൽ- മമ്മൂട്ടി ക്ലാഷ്!

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (18:22 IST)
Barroz,Bazooka,Mammootty,Mohanlal
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ സിനിമയായ ബാറോസ് ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സെപ്റ്റംബര്‍ 12ന് സിനിമ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ത്രീഡിയില്‍ ഒരുങ്ങുന്ന സിനിമ അതിഗംഭീരമായ കാഴ്ച അനുഭവമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
 
 അതേസമയം മമ്മൂട്ടി സിനിമയായ ബസൂക്കയും ഓണം റിലീസായി എത്താന്‍ സാധ്യതയുള്ളതായ വിവരങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. അങ്ങനെയെങ്കിലും മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ ബോക്‌സോഫീസില്‍ വീണ്ടും മത്സരിക്കുന്നതിന് ഈ ഓണക്കാലം സാക്ഷ്യം വഹിക്കും. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് ഒരുക്കുന്ന സിനിമ ഒരു ഗെയിം ത്രില്ലറാകുമെന്നാണ് അറിയുന്നത്. മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത ജോണറാണിത്.
 
 അതിനാല്‍ തന്നെ ത്രീഡിയില്‍ വിസ്മയമൊരുക്കുന്ന ബാറോസും ഗെയിം ത്രില്ലറായ ബസൂക്കയും തമ്മിലുള്ള മത്സരം തീ പാറുമെന്ന് ഉറപ്പാണ്. ജിജോ പുന്നൂസിന്റെ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ബാറോസ് ഒരുക്കുന്നത്. ത്രി ഡി സാങ്കേതിക വിദ്യയിലെ അതിനൂതനമായ ടെക്‌നോളജിയിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

അടുത്ത ലേഖനം
Show comments