മോഹൻലാലിൻറെ മകൾ വിസ്‌മയ സംവിധാനരംഗത്തേക്ക്, നായകന്‍ മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (13:48 IST)
മോഹൻലാലിൻറെ മകൾ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്‍ടറായാണ് വിസ്‌മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ സിനിമ സംവിധാനം ചെയ്യുന്നതും നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. 
 
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് ഏറെ പ്രതീക്ഷയിലാണ് സിനിമാ ലോകവും. ഈ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വിവരം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ.
 
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു. ഈ വർഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രിഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ഷൂട്ടിംഗ്, ഒരുപാട് വ്യത്യാസമുണ്ട്. സിനിമയിൽ ടെക്‌നീഷ്യന്‍സുള്‍പ്പടെ ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിരവധി പേര്‍ പ്രവർത്തിക്കുന്നുണ്ടെന്നും ആൻറണി കൂട്ടിച്ചേർത്തു. ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

'എനിക്കും പെണ്‍മക്കളുണ്ട്'; ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ പ്രതിയുടെ പല്ല് സഹതടവുകാരന്‍ അടിച്ചു പറിച്ചു

ചാരവൃത്തി നടത്തിയതിനും പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിയതിനും 15 വയസ്സുകാരന്‍ അറസ്റ്റില്‍

ബംഗ്ലാദേശ് വീണ്ടും ചോരക്കളമാകുന്നു: ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

അടുത്ത ലേഖനം
Show comments