Publish Date: Sat, 22 Oct 2022 (14:48 IST)
Updated Date: Sat, 22 Oct 2022 (14:50 IST)
ശക്തിമാന്‍ സിനിമയാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇത്തവണ മലയാളി സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
സോണി പിച്ചേഴ്‌സ് ആണ് ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്ന വിവരം പുറത്ത് വിട്ടത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബേസില്‍ തുടങ്ങിയെന്നും പറയപ്പെടുന്നു.
സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം നേരത്തെ ബേസില്‍ പ്രകടിപ്പിച്ചിരുന്നു. സംവിധായകനുമായുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് അവസാനിച്ചത് എന്നാണ് വിവരം. പല മുന്‍നിര സംവിധായകരെയും നേരത്തെ ശക്തിമാന്‍ ടീം സമീപിച്ചിരുന്നു. ബേസിലിനാണ് മുന്‍ഗണന.