ടെലിവിഷൻ സീരിയിലിലൂടെയെത്തി സിനിമയിലും സജീവമായ താരമാണ് മോളി കണ്ണമാലി. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ രസിപ്പിച്ച താരം ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ പറ്റി മോളി കണ്ണമാലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ തളർന്ന് പോയ സമയത്ത് സഹായിച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് താരം പറയുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോൾ ഞാൻ മരിച്ചുപോകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകാമെന്ന് പറഞ്ഞത്.
നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്ന് കുറച്ച് പൈസയൊക്കെയുണ്ടാക്കി. എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് അറ്റാക്ക് വന്നത്. ഞാനാകെ തളർന്ന് പോയി. വല്ലാതെ കടത്തിലായി. അപ്പോഴാണ് മമ്മൂക്ക ആൻ്റോ ജോസഫിൻ്റെ കൈയിൽ പൈസ കൊടുത്തുവിടുന്നത്. മോളി കണ്ണമാലി പറഞ്ഞു.