Webdunia - Bharat's app for daily news and videos

Install App

'മിന്നല്‍ മുരളി സിനിമയിലെ മിന്നും താരം';സിനിമ സ്വപ്നങ്ങള്‍ ബാക്കി വെച്ച് അച്ഛന്‍ കുഞ്ഞ് യാത്രയായി, ഓര്‍മ്മകള്‍ പങ്കു വെച്ച് ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്
ബുധന്‍, 9 ജൂണ്‍ 2021 (10:07 IST)
മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അച്ഛന്‍ കുഞ്ഞ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മിന്നല്‍ മുരളി ടീമിനെ സങ്കടത്തിലാഴ്ത്തി. പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രെമിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നു.
 
 
ബേസില്‍ ജോസഫിന്റെ വാക്കുകളിലേക്ക് 
 
'മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി . എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം. 
 
പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രെമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ , ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്.
 
എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു . ആദരാഞ്ജലികള്‍'- ബേസില്‍ ജോസഫ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments