ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഗോദക്ക് നാല് വയസ്സ്. 2017 മെയ് 19 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടോവിനോ നാലാം വാര്‍ഷികം ആഘോഷിച്ചത്.
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലെ മിന്നല്‍ മുരളിക്ക് കാത്തിരിക്കുന്ന ആരാധകരും ഗോദയുടെ ഓര്‍മ്മകളിലാണ്.ഗുസ്തി ഇഷ്ടപ്പെടുന്ന പഴയ തലമുറയിലെ ചിലര്‍ താമസിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പഞ്ചാബുക്കാരിയായ അദിതി സിംഗിനെ മനോഹരമായി വാമിഖ ഗബ്ബി അവതരിപ്പിച്ചു. ടോവിനോയുടെ ആഞ്ജനേയ ദാസിനെയും പ്രേക്ഷകര്‍ മറന്നുകാണില്ല.അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാകേഷ് മാന്തോടിയുടെതാണ് കഥ. ഷാന്‍ റഹ്മാന്റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.ഛായാഗ്രഹണം വിഷ്ണു ശര്‍മയും ചിത്രസംയോജനം അഭിനവ് സുന്ദര്‍ നായകുമാണ് നിര്‍വ്വഹിച്ചത്.