Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മിന്നല്‍ മുരളി' ഓണത്തിന് തിയേറ്ററുകളിലേക്ക്, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

'മിന്നല്‍ മുരളി' ഓണത്തിന് തിയേറ്ററുകളിലേക്ക്, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, ശനി, 20 മാര്‍ച്ച് 2021 (12:37 IST)
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായി മിന്നല്‍ മുരളി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓഗസ്റ്റ് 19ന് റിലീസ് ചെയ്യുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഒ.ടി.ടി അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് നേടി. സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ടോവിനോയും പങ്കുവെച്ചു.
 
'ഇതാണ് അവന്റെ വിധി. ഞങ്ങളുടെ ബഹുഭാഷാ സൂപ്പര്‍ഹീറോ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പങ്കിടുന്നതില്‍ ആവേശത്തിലാണ്'-ടോവിനോ തോമസ് കുറിച്ചു.
 
 മുഖംമൂടിയുമായി ഒരു സൂപ്പര്‍ഹീറോ കഥാപാത്രത്തിന്റെ രൂപത്തിലാണ് ടോവിനോയെ പോസ്റ്ററില്‍ കാണാനാകുന്നത്. അതേസമയം കഴിഞ്ഞ ദിവസം സിനിമയുടെ കര്‍ണാടകയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു. 20 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഉണ്ടായിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അനുഗ്രഹീതന്‍ ആന്റണി' റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി സണ്ണി വെയ്ന്‍