Webdunia - Bharat's app for daily news and videos

Install App

അത്ഭുതത്തെക്കാള്‍ പ്രണവില്‍ വിശ്വാസം,'വര്‍ഷങ്ങള്‍ക്കു ശേഷം' ലൊക്കേഷനിലെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (13:07 IST)
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും.
 
ഹൃദയത്തിലെ പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അപ്പുവാകുമ്പോള്‍ നമുക്ക് അറിയാം കഴിഞ്ഞതവണ എനിക്ക് എല്ലാം സര്‍പ്രൈസായിരുന്നു. ഇപ്പോള്‍ സീന്‍ ചാര്‍ട്ട് ചെയ്യുമ്പോള്‍ ലോങ് ഷോട്ട് സീന്‍ ആണെങ്കില്‍ പോലും അപ്പു ആയതുകൊണ്ട് അത് നന്നായി ചെയ്യുമെന്ന് നമുക്ക് അറിയാം. അവനില്‍ ആ ഒരു വിശ്വാസമുണ്ട്. അത്ഭുതത്തെക്കാള്‍ കൂടുതല്‍ വിശ്വാസം എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഒരു ദിവസം ഫോണ്‍ കട്ട് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതില്‍ മൂന്ന് നാല് പേജുകള്‍ ഉണ്ട്. അന്ന് എ.ഡി വന്നിട്ട് 9 ആകുമ്പോള്‍ ഷൂട്ട് നിര്‍ത്തേണ്ടേ,
അപ്പോള്‍ ഷൂട്ടിംഗ് 9 മണിക്ക് തുടങ്ങിയ തീരുമോ എന്ന് ചോദിച്ചു. അപ്പോഴേക്കും ഷൂട്ട് ചെയ്തു തീരും എന്ന് ഞാന്‍ മറുപടി പറഞ്ഞു.
 
 9:25 ആയപ്പോഴേക്കും അപ്പു ആ സീന്‍ ചെയ്ത് അവസാനിപ്പിച്ചു. അവനോട് വലിയ ഒരു വിശ്വാസമായി .എല്ലാം പഠിച്ചിട്ടേ അപ്പു വരികയുള്ളൂ. കറക്ഷന്‍ ഉണ്ടെങ്കില്‍ പറയണം എന്നതേയുള്ളൂ.മറ്റൊന്നും കാര്യമായി ബ്രീഫ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഷൂട്ടിങ്ങിന് ഷൂട്ടിന് മുമ്പ് എല്ലാം പഠിച്ചിട്ടാണ് അപ്പു വരുക. അവന്റെ ഡയലോഗ് മാത്രമല്ല എല്ലാം അറിയാം. കൂടെ നില്‍ക്കുന്നവരുടെ ഡയലോഗ് പോലും പഠിച്ചിട്ടുണ്ടാകും.ഫുള്‍ സ്‌ക്രിപ്റ്റ് അറിയാം, വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments