Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു

ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു
, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (12:46 IST)
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. സഞ്ജന ഗൽറാണിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പോലീസ് സംഘം സെർച്ച് വാറണ്ടുമായി  സഞ്ജനയുടെ ബെംഗളൂരു വീട്ടിലെത്തിയത്.
 
ഇന്നലെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നടിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് നടി ഹാജരായില്ല. ഇതിനെതുടർന്നാണ് റെയ്‌ഡ് നടത്തിയത്. വീട്ടിൽ നിന്നും ലാപ്‌ടോപ്പുകളും സ്മാർട്ട് ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കങ്കണ റണൗത്തിന് വൈ പ്ലസ് സുരക്ഷ: രാജ്യത്തെ വിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മഹുവ മോയ്‌ത്ര