തീയേറ്ററുകളില്‍ സിനിമ കിട്ടുന്ന ഫീലിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയുടെ മൂന്നാമതെ ടീസര്‍ പുറത്തിറങ്ങി.
ജൂലായ് 29ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.ബര്‍മ്മുഡ ടീസറുകള്‍ സീരീസായി വരും ദിവസങ്ങളിലും പുറത്തുവരും.'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.
ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.രമേശ് നാരയണന്‍ ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.