Select Your Language

Notifications

webdunia
webdunia
webdunia
webdunia

50k+ യൂട്യൂബ് വ്യൂസ്, ആദ്യമായി കോമഡി റോളില്‍ ഷെയ്ന്‍, പോലീസ് യൂണിഫോം അണിഞ്ഞ് വിനയ് ഫോര്‍ട്ടും, ടീസര്‍

Watch ''Bermuda' -Official Teaser | Shane | Vinay Forrt | T.K Rajeev Kumar | Badushaa Cinemas | 24 Frames' on YouTube

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ജൂലൈ 2022 (10:04 IST)
ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ജൂലായ് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
 
ടീസറിന് ലഭിച്ച മികച്ച പ്രതികരണത്തിന് നന്ദി അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍. സിനിമയിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍ എത്തിയത്.
ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.രമേശ് നാരയണന്‍ ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയെ കണ്ട് 'പുഴു' സംവിധായിക രത്തീന,'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രീകരണം പുരോഗമിക്കുന്നു