ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ പവിത്ര ലക്ഷ്മി, 'നായി ശേഖര്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. ഇപ്പോഴിതാ നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം'ത്തില്‍ നായികയാണ് നടി. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന എന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരിയില്‍ പുറത്തിറങ്ങി.ജൂലൈ 1ന് ഉല്ലാസം തിയേറ്ററുകളിലെത്തും.ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം സ്വരൂപ് ഫിലിപ്പും ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു.