Webdunia - Bharat's app for daily news and videos

Install App

ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്; ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ, കുഞ്ഞിനെ കാണിക്കണമെന്ന് ആരാധകര്‍

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (11:53 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാമ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ, തന്റെ ഗര്‍ഭകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ആറ് മാസം ഗര്‍ഭിണിയായിരുന്ന സമയത്തെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് അരുണും ഭാമയ്‌ക്കൊപ്പം ഈ ചിത്രങ്ങളിലുണ്ട്. 
 
'കഴിഞ്ഞ ഓണക്കാലത്ത്... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്. അന്ന് ഞാന്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു,' ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ കുറിച്ചു. 2021 മാര്‍ച്ച് 21 നാണ് ഭാമ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകളുടെ ചിത്രങ്ങളൊന്നും ഇതുവരെ താരം പങ്കുവച്ചിട്ടില്ല. മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമോ എന്ന് ഭാമയുടെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹശേഷമാണ് ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments