Publish Date: Wed, 30 Sep 2020 (14:03 IST)
Updated Date: Wed, 30 Sep 2020 (14:10 IST)
നടി ആക്രമിക്കപ്പെട്ട കെസിൽ കൂറുവാറിയതിന് പിന്നാലെ നടി ഭാമയെ വിമർശിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും അല്ലാതെയും രംഗത്ത് വന്നിരുന്നു. സുഹൃത്തിന്റെ ഒപ്പം നിന്ന് ഒടുവിൽ ചതിച്ചുവെന്നാണ് ഭാമയുടെ നീക്കത്തെ പലരും വിമർശിച്ചത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിലെ കമന്റ് സെഷൻ ഭാമ ഡിസേബിൾ ചെയ്യുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡീയയിൽ സജീവമായിരിക്കുകയാണ് താരം.
സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ചിത്രമാണ് വിവാദങ്ങൾക്ക് ശേഷം നടി ആദ്യം പോസ്റ്റ് ചെയ്‌തത്. പിന്നാലെ അതിനെ പറ്റി കുറിച്ച വാക്കുകളും ശ്രദ്ധേയമായി. യുദ്ധങ്ങൾ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക. ചിലപ്പോളോക്കെ ശരി ചെയ്യുന്നതിനേക്കാൾ പ്രധാനം മനസമാധാനമാണ് എന്നാണ് ഭാമ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ കുറിച്ചിരിക്കുന്നത്. ബി ഒപ്‌റ്റിമിസ്റ്റിക് എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം.