Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി , വ്യാഴം, 9 മാര്‍ച്ച് 2017 (17:23 IST)
മലയാളത്തിലെ മുന്‍നിര നായികയായ ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവായ നവീനാണ് വരന്‍. തൃശ്ശൂരിലെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
 
വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 വാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സല്‍മാന്‍ സിനിമ നിര്‍ത്തില്ല, പക്ഷേ അതുക്കം മേലെ പണമുണ്ടാക്കും - കച്ചവടക്കാരന്റെ റോളില്‍ സുല്‍ത്താന്‍