Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിന്റെ താര റാണിമാര്‍ ഏറ്റുമുട്ടുന്നു,ഭാവന, മഞ്ജു വാര്യര്‍, മീരാ ജാസ്മിന്‍ ചിത്രങ്ങള്‍ നാളെ തീയേറ്ററുകളിലേക്ക്

bhavana hunt movie Meera Jasmine Palum Pazhavum movie  Official Trailer  Manju Warrier Footage (2024) Malayalam Movie

കെ ആര്‍ അനൂപ്

, വ്യാഴം, 22 ഓഗസ്റ്റ് 2024 (20:40 IST)
അധികമാരും ശ്രദ്ധിച്ചു കാണില്ല. മലയാളത്തിന്റെ പ്രിയ നായികമാരായ ഭാവന, മഞ്ജു വാര്യര്‍, മീരാ ജാസ്മിന്‍ എന്നിവര്‍ അഭിനയിച്ച മൂന്ന് സിനിമകളാണ് നാളെ തീയറ്ററുകളില്‍ എത്തുന്നത്. 
 
ഫുട്ടേജ്
 
എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജ് നാളെ തീയേറ്ററുകളില്‍ എത്തും.മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
ഹണ്ട്
 
ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് നാളെ മുതല്‍ തിയേറ്ററുകളില്‍ കാണാം. 
മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാകും ഹണ്ട്. കീര്‍ത്തി എന്ന ഡോക്ടറായി ഭാവന വേഷമിടുന്നു. ആദ്യം മുതല്‍ അവസാനം വരെ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയാകും ഹണ്ട്.പാരാനോര്‍മ്മല്‍ ത്രില്ലര്‍ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
പാലും പഴവും
 
മീര ജാസ്മിന്‍, അശ്വിന്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പാലും പഴവും'. ചിത്രവും നാളെ മുതല്‍ തിയേറ്ററുകളില്‍ ഉണ്ടാകും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി... സുമതി വളവ് ആ സന്തോഷം പങ്കുവെച്ച് നിര്‍മ്മാതക്കള്‍