ആദ്യ അവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം ആയിരിക്കുമെന്ന് എന്ന സൂചന നല്‍കിക്കൊണ്ട് ഹണ്ട് ട്രെയ്‌ലര്‍ പുറത്തിറങ്ങി.1.27 മിനിറ്റ് ട്രെയ്‌ലറില്‍ ഭാവന നിറഞ്ഞുനില്‍ക്കുന്നു. ഓരോ ഫ്രയിമിലും നിഗൂഢത ആവോളം നിറച്ചാണ് സംവിധായകന്‍ ഷാജി കൈലാസ് ഹണ്ട് ഒരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ പി ജി റസിഡന്റ് 'ഡോ. കീര്‍ത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.
അതിഥി രവി,അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍, ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.